തമിഴ് സിനിമയിലെ യുവ താരങ്ങളിൽ ശ്രദ്ധേയനാണ് വിഷ്ണു വിശാല്‍. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘എഫ്‌ ഐ ആര്‍’. മനു ആനന്ദ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇര്‍ഫാന്‍ അഹമദ് എന്ന കഥാപാത്രത്തെയാണ് വിഷ്ണു അവതരിപ്പിക്കുന്നത്. വിഷ്ണു വിശാലിന്റെ ജന്മദിനമായ ഇന്ന് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ഒരു ക്യാരക്റ്റര്‍ വീഡിയോ റിലീസ് ചെയ്തിട്ടുണ്ട്.

‘ആരാണ് ഇര്‍ഫാന്‍ അഹമദ്? വിശ്വാസി, സ്നേഹമുള്ള മകന്‍, നിരപാധി, തീവ്രവാദി… ആരാണവന്‍?’ എന്ന ചോദ്യങ്ങളാണ് വീഡിയോയില്‍ ഉന്നയിക്കപ്പെടുന്നത്. ഐഐടി മദ്രാസിൽ നിന്ന് ബിരുദം നേടിയ സർട്ടിഫൈഡ് കെമിക്കൽ എഞ്ചിനീയറിംഗായ ഇര്‍ഫാന്‍ അപ്രതീക്ഷിതമായ ചില സംഭവങ്ങൾ കാരണം പ്രശ്നത്തിലാകുന്നു എന്നാണ് ഈ ടീസര്‍ സൂചിപ്പിക്കുന്നത്.

മനു ആനന്ദ് സംവിധാനം ചെയ്യുന്ന ‘എഫ് എ ആറി’ല്‍ മലയാളികളായ മാലാ പാര്‍വ്വതി, മഞ്ജിമ മോഹൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. റൈസ വിൽസൺ, റെബ മോണിക്ക ജോൺ ഗൗരവ് നാരായണന്‍, ഗൗതം വാസുദേവ് ​​മേനോൻ എന്നിവരും അഭിനയിക്കുന്നു. വിഷ്ണു വിശാൽ സ്റ്റുഡിയോയാണ് ചിത്രം നിർമ്മിക്കുന്നത്. ലോക്ക്ഡൌണ്‍ കഴിഞ്ഞു തിയേറ്ററുകൾ തുറന്നു അധികം വൈകാതെ തന്നെ ‘എഫ് ഐ ആര്‍’ റിലീസ് ചെയ്യാന്‍ കഴിയും എന്നാണു അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.

Read Here: നാനീ നാനീ എന്നു വിളിച്ച് ഒപ്പം കൂടിയിരുന്ന കുട്ടി, അവനെന്തിന് ഇത് ചെയ്തു?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook