ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് മികച്ച ടൂർണ്ണമെന്റാക്കിമാറ്റാൻ വിയർപ്പൊഴുക്കി പണിയെടുക്കുകയാണ് ഒരു വലിയ ടീം. ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും ഫിഫയുടേയും പിന്തുണയോടെ ഒരുക്കങ്ങൾ 90 ശതമാനവും പൂർത്തിയായിക്കഴിഞ്ഞിരിക്കുകയാണ്. മികച്ച മൈതാനങ്ങളും, ഗാലറികളും , ഗതാഗത സംവിധാനവും ഒരുക്കി ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ്. ഇതിനിടെയാണ് അണ്ടർ 17 ലോകകപ്പിന് ആവേശം പകരാൻ ഒരു പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുന്നത്.

ടൂർണ്ണമെന്റിന്റെ സംപ്രേക്ഷണാവകാശം നേടിയിട്ടുള്ള സോണി പിക്ച്ചേഴ്സാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. കർ കെ ദിക്കലാ ഡെ ഗോൾ എന്ന ഗാനം ഇപ്പോൾ നവമാധ്യമങ്ങളിൽ തരംഗമാവുകയാണ്. സച്ചിൻ ടെൻഡുൽക്കർ, ബൈയ്ചുങ് ബൂട്ടിയ തുടങ്ങിയവർ ഈ ഗാനത്തിന്രെ ദൃശ്യാവിഷ്കാരത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയുടെ കലാ- സാംസ്കാരിക പൈതൃകങ്ങൾ ഉൾക്കൊള്ളിച്ചാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ