തലനാരിഴയ്ക്ക് രക്ഷപ്പെടുക എന്ന വാക്ക് നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ട്. എന്നാൽ ഈ വാക്കിനെ അനുമസ്മരിപ്പിക്കുന്ന ഒരു കാഴ്ചയാണ് ഇന്നലെ ഇറാഖിൽ സംഭവിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഖലീഫത്ത് എന്ന് അറിയപ്പെടുന്ന റഖയിലാണ് സംഭവം. ഐഎസിന് എതിരെ പോരാടുന്ന കുർദ് സൈന്യത്തിലെ വനിത പോരാളിയാണ് എതിരാളിയുടെ വെടിയുണ്ടയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

കുർദ്ദ് സൈന്യത്തിലെ ഷാർപ്പ് ഷൂട്ടറായ ഈ വനിത പോരാളി ശത്രുക്കൾക്ക് എതിരെ വെടിയുതിർക്കുകയായിരുന്നു. ഒരു കെട്ടിടത്തിന്റെ അകത്ത് നിന്നായിരുന്നു വനിത പോരാളി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ നേരിട്ടത്. എന്നാൽ ഇതിനിടെ എതിരാളിയുടെ പ്രത്യാക്രമണത്തിൽ തലനാരിഴയ്ക്ക് സൈനിക രക്ഷപ്പെടുകയായിരുന്നു. എതിരാളിയുടെ ബുള്ളറ്റ് യുവതിയുടെ പിറകിലുള്ള ഭിത്തിയിൽ പതിക്കുന്ന ദൃശ്യങ്ങൾ എവരെയും ഭയപ്പെടുത്തുന്നതാണ്. എതിരാളിയുടെ ബുള്ളറ്റ് കൊണ്ട് ഭിത്തിക്ക് കേട് പാട് വരുന്നതും ദൃശ്യങ്ങളിൽ കാണാം.

എന്നാൽ പുഞ്ചിരിയോടെയാണ് ധീരയായ സൈനിക ഇതിനെ നേരിട്ടത്. സഹസൈനീകനോട് ഇതിനെപ്പറ്റി തമാശ പറയുന്നതും കാണാം. റഖയിലെ ഇസ്ലമിക്ക് സ്റ്റേറ്റ് ഭീകരെ നേരിടാൻ സ്ത്രീകൾ അടങ്ങുന്ന സൈന്യത്തെയാണ് കുർദ്ദുകൾ വിന്യസിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ