രജനീകാന്തിന്റെ പുതിയ ചിത്രം കാലയുടെ ടീസർ പുറത്തിറങ്ങി. രജനി ആരാധകർക്ക് വേണ്ട എല്ലാ ചേരുവകളും ടീസറിലുണ്ട്. ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളും ടീസറിലുണ്ട്. പശ്ചാത്തല സംഗീതവും ഗംഭീരമാണ്.

ടീസർ മാർച്ച് ഒന്നിന് പുറത്തിറങ്ങുമെന്ന് ചിത്രത്തിന്റെ നിർമ്മാതാവും രജനിയുടെ മരുമകനും നടനുമായ ധനുഷ് നേരത്തെ അറിയിച്ചിരുന്നു. കബാലിക്കു ശേഷം പാ രഞ്ജിത്തിനൊപ്പം രജനിയുടെ രണ്ടാമത്തെ ചിത്രമാണ് കാല. നാനാ പടേക്കര്‍, ഈശ്വരി ദേവി, സമുദ്രക്കനി, ഹുമ ഖുറേഷി, പങ്കജ് ത്രിപാഠി എന്നിവരും കാലയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ