അനിൽ കപൂർ പ്രധാന കഥാപാത്രമായെത്തുന്ന സിനിമയാണ് ഫന്നി ഖാൻ. ഐശ്വര്യ റായും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 17 വർഷങ്ങൾക്കുശേഷമാണ് അനിൽ കപൂറും ഐശ്വര്യയും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്.

ഒരു റോക് സ്റ്റാറുടെ വേഷത്തിലാണ് ഐശ്വര്യ സിനിമയിലെത്തുന്നത്. ഇതിൽ ഐശ്വര്യ അഭിനയിച്ച മൊഹബത്ത് എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്.

അൻമോൽ ഗാഡി എന്ന ചിത്രത്തിൽ നൂർ ജഹാൻ പാടിയ ‘ജവാൻ ഹെ മൊഹബത്ത്’ എന്ന ഗാനത്തിന്റെ വരികളാണ് ഫന്നി ഖാനിലെ ‘മൊഹബത്ത്’ പാട്ടിൽ കടമെടുത്തിരിക്കുന്നത്. സുനിധി ചൗഹാൻ ആണ് ഫന്നി ഖാനിലെ മൊഹബത്ത് ഗാനം ആലപിച്ചിരിക്കുന്നത്.

ഓഗസ്റ്റ് മൂന്നിനാണ് ഫന്നി ഖാൻ റിലീസ് ചെയ്യുന്നത്. തന്റെ മകളെ ഒരു ഗായിക ആക്കുക എന്ന ലക്ഷ്യത്തിനുവേണ്ടി പിതാവ് നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ