ആകാംക്ഷയോടെ കാത്തിരുന്ന ക്രൈം ഡ്രാമ ജോജിയുടെ ട്രെയിലർ ആമസോൺ പ്രൈം വീഡിയോ റിലീസ് ചെയ്തു. വില്യം ഷേക്സ്പിയറുടെ ജനപ്രിയ ട്രാജിക് നാടകമായ മാക്ബെത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിക്കുന്ന ചിത്രമാണ് ‘ജോജി’. ദിലീഷ് പോത്തൻ സംവിധാനം ചെയ്തു ശ്യാം പുഷ്കരൻ തിരക്കഥ രചിച്ച ചിത്രത്തിൽ ഫഹദ് ഫാസിൽ, ബാബുരാജ്, ഷമ്മി തിലകൻ, ഉണ്ണിമായ പ്രസാദ്, ബേസിൽ ജോസഫ്, സണ്ണി പി എൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ട്രാജിക് നാടകം മാക്ബെത്തിന്റെ സമകാലിക കാലഘട്ടത്തിൽ സജ്ജീകരിച്ചിരിക്കുന്ന മറ്റൊരു പതിപ്പാണ് ചിത്രം. ജോജിയും അവൻറെ ലോകത്തെയും കുറിച്ച് കാഴ്ച്ച നൽകുന്ന രീതിയിലാണ് ട്രെയിലർ. സമ്പന്നനായ കർഷക കുടുംബത്തിലെ ഇളയ മകനും എൻജിനീയറിങ് ഡ്രോപ്പ് ഔട്ടും എന്നാൽ അതി സമ്പന്നനായ ഒരു എൻആർഐ ആവാൻ ആഗ്രഹിച്ച നടക്കുന്ന ജോജി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്. കുടുംബത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ സംഭവത്തെ തുടർന്ന് തൻറെ പദ്ധതികൾ നടപ്പിലാക്കാൻ ജോജി തീരുമാനിക്കുന്നു. 2021 ഏപ്രിൽ 7ന് ആണ് ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നത്.

Read more: Irul Movie Review: വിസ്മയിപ്പിച്ച് ഫഫാ, ഒപ്പമെത്തി ദർശനയും സൗബിനും; ‘ഇരുൾ’ റിവ്യൂ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook