സംഗീത ആൽബത്തിൽ വ്യത്യസ്തതയുമായി നടി മഡോണയും കൂട്ടരും. മഡോണ പാടി അഭിനയിച്ച ‘എവർ ആഫ്റ്റർ’ എന്ന വിഡിയോ ആൽബത്തിലാണ് നടിയും കൂട്ടരും പുതിയ പരീക്ഷണം നടത്തിയിരിക്കുന്നത്. സ്റ്റോപ് മോഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. മനു മഞ്ജിത് ആണ് ഗാനം എഴുതിയിരിക്കുന്നത്.

യൂ റ്റു ബ്രൂട്ടസ് എന്ന സിനിമയിൽ ഗായിക ആയാണ് മഡോണ സെബാസ്റ്റ്യൻ സിനിമാ രംഗത്തെത്തുന്നത്. അൽഫോൻസ് പുത്രന്റെ ‘പ്രേമം’ ചിത്രത്തിലൂടെ നായികയായി. പ്രേമത്തിലെ സെലിൻ ജോർജ് എന്ന കഥാപാത്രം ശ്രദ്ധ നേടിയിരുന്നു. ദിലീപിനൊപ്പം കിങ് ലയറിൽ അഭിനയിച്ചുവെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പട്ടില്ല. തുടർന്ന് തമിഴിൽ ചേക്കേറിയ താരം കോളിവുഡിലെ തിരക്കുളള നടിയായി മാറി. കാതലും കടന്ത് പോകും, കവൻ, പവർ പാണ്ടി എന്നീ ചിത്രങ്ങളിൽ മഡോണ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ