തിരുവനന്തപുരം ലോ അക്കാദമി വിദ്യാർത്ഥികളുടെ മൗലികാവകാശങ്ങൾ പോലും അടിച്ചമർത്തിയെന്നത് വിദ്യാർത്ഥികളുടെ സമരത്തിലൂടെ നാട്ടുകാരറിഞ്ഞു. അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളുടെ ശോഭനമായ ഭാവി കണക്കിലെടുത്ത് അച്ചടക്കമുള്ള കോളേജുകൾ തിരഞ്ഞ് പോകുന്പോൾ സംഭവിക്കുന്നത് മറിച്ചാണെന്ന് ഈ സമരങ്ങളിലൂടെ വിദ്യാർത്ഥികൾ പങ്കുവയ്ക്കുന്നു.
എറണാകുളം ഗവ ലോ കോളേജിലെ വിദ്യാർത്ഥികളും ലോ അക്കാദമി സംഭവങ്ങൾ ഗൗരവത്തോടെ ചർച്ച ചെയ്യുന്നുണ്ട്. അക്കാദമി വിട്ട് എറണാകുളം ഗവ ലോ കോളേജിലേക്ക് വന്ന വിദ്യാർത്ഥികളാണ് ഇവിടെ പ്രതിഷേധ സ്വരമായി മാറുന്നത്. സമരത്തോട് ഐക്യപ്പെടുന്പോഴും സംശയങ്ങളും പങ്കുവയ്ക്കുന്നുണ്ട് ഇവർ. അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്ന വീഡിയോ കാണുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook