മരമണ്ടൻ മല്ലന്റെ കഥകൾ ബാല്യകാലത്തിൽ കേൾക്കാത്തവർ വിരളമായിരിക്കും. അത്തരത്തിലൊരു മരമണ്ടൻ കള്ളന്റെ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പൊലീസ് സ്റ്റേഷനിൽനിന്നും സൈക്കിൾ മോഷ്ടിക്കാനെത്തി പിടിയിലായ കള്ളന്റെ വീഡിയോ കണ്ടാൽ ചിരിക്കണോ അതോ കരയണോ എന്നറിയാതെ വിഷമിക്കും.

യുഎസിലെ ഗ്ലാഡ്സ്റ്റണിലാണ് സംഭവം. ഗ്ലാഡ്സറ്റൺ പൊലീസ് സ്റ്റേഷനു മുന്നിൽ നിർത്തിയിരുന്ന സൈക്കിളായിരുന്നു കള്ളന്റെ ലക്ഷ്യം. എന്നാൽ സ്റ്റേഷൻ പരിസരത്ത് സിസിടി ക്യാമറ ഉണ്ടെന്ന് അറിയാതെ എത്തിയ കള്ളൻ പൂട്ട് പൊളിച്ച് സൈക്കിൾ മോഷ്ടിക്കാൻ ഒരുങ്ങി. മോഷണം തുടരുന്നതിനിടെയാണ് സിസിടിവിയിൽ കള്ളനെ കണ്ട പൊലീസുകാരൻ പുറത്തെത്തിയത്. ഉടൻ തന്നെ അദ്ദേഹം കള്ളനെ കൈയ്യോടെ പിടികൂടുകയും ചെയ്തു.

വീഡിയോ കണ്ടവരെല്ലാം കള്ളന്റെ മണ്ടത്തരത്തെക്കുറിച്ചാണ് പറയുന്നത്. പൊലീസ് സ്റ്റേഷൻ എന്നെഴുതിയിരിക്കുന്നതു കണ്ടിട്ടും മോഷണം തുടർന്ന കള്ളനെ എന്തു വിളിക്കണമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ് സോഷ്യൽ മീഡിയ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook