ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ തോമസ് ചിത്രം ഒരു മെക്‌സിക്കൻ അപാരതയുടെ ടീസറെത്തി. രണ്ട് ലക്ഷത്തിലധികം പേരാണ് ഇതിനോടകം ടീസർ കണ്ട് കഴിഞ്ഞത്.

പഴയ കാലപ്രണയം പറയുന്ന നായകനും സുഹൃത്തുമാണ് ടീസറിലുള്ളത്. “പ്രേമിക്കുന്ന സമയത്ത് നമ്മളെത്ര പൈങ്കിളിയാലേന്നു” പറയുന്ന ടൊവിനോയുടെ ശബ്‌ദത്തോട് കൂടിയാണ് ടീസർ തുടങ്ങുന്നത്. രാത്രി വഴിവക്കിലിരുന്ന് പ്രണയം പറയുന്ന ടൊവിനോയുടെ കൂടെയുള്ളത് നീരജ് മാധവാണ്. 37 സെക്കന്റ് ദൈർഘ്യമുള്ള ടീസറാണ് പുറത്തിറക്കിയിരിക്കുന്നത്.

ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു മെക്‌സിക്കൻ അപാരത. അനൂപ് കണ്ണനാണ് ചിത്രം നിർമ്മിക്കുന്നത്. 44 വർഷങ്ങൾക്ക് മുൻപുള്ള മഹാരാജാസ് കോളേജിലെ കഥയാണ് ചിത്രം പറയുന്നത്. പ്രണയവും രാഷ്‌ട്രീയവും പറയുന്ന ചിത്രത്തിന്റെ രചന ജൂഡ് ആന്റണി ജോസഫാണ്. ഗായത്രി സുരേഷ്, രൂപേഷ് പീതാംബരൻ, സുധീർ കരമന, കലാഭവൻ ഷാജോൺ എന്നിവരാണ് മറ്റു താരങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ