യൂട്യൂബാകെ ചുവപ്പിച്ചുകൊണ്ടാണ് ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ഒരു മെക്‌സിക്കൻ അപാരതയുടെ ട്രെയിലറെത്തിയത്. രാഷ്ട്രീയവും പ്രണയവും സൗഹൃദവും പറഞ്ഞ ട്രെയിലർ ഇതിനോടകം 12 ലക്ഷത്തിലധികം പേരാണ് കണ്ടത്. പുറത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ ഏറ്റവുമധികം പേർ കണ്ട ട്രെയിലെറെന്ന റെക്കോർഡും ഒരു മെക്‌സിക്കൻ അപാരത സ്വന്തമാക്കി.

ഇതിന്റെ റീമിക്‌സ് ട്രെയിലറുകളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുകയാണ്. ഇതിൽ ഏറ്റവും ശ്രദ്ധേയം ‘ക്യാപ്റ്റൻ അമേരിക്ക’ ചിത്രത്തിലെ രംഗങ്ങളുമായി യൂട്യൂബിൽ വന്ന ട്രെയിലറാണ്. ക്യാപ്റ്റൻ അമേരിക്കയിലെ വിവിധ രംഗങ്ങൾ കോർത്തിണക്കിയാണ് ഒരു മെക്‌സിക്കൻ അപാരതയുടേതിന് സമാനമായ ട്രെയിലറക്കിയിരിക്കുന്നത്.

ഒരു മെക്‌സിക്കൻ അപാരതയിലുള്ള നീരജ് മാധവ് തന്റെ ഫെയ്‌സ്ബുക്ക് പേജിൽ ഈ വീഡിയോ പങ്ക് വെച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ