കട്ട ലോക്കൽ പടത്തിലെ കടും കട്ടഗാനമെത്തി. അങ്കമാലി ഡയറീസിലെ തീയാമേ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് അങ്കമാലി ഡയറീസിന്റെ സംവിധായകൻ.

അടി…തമരിടിക്കുന്ന കാലയായെടീ.. തീയാമേ.. കാശിന്റെ ക്ഷാമം തീർന്നെടീ.. തീയാമേ ഇങ്ങനെ പോകുന്നതാണ് ഗാനത്തിന്റെ വരികൾ. തനി നാടനെന്ന് തോന്നിപ്പിക്കുന്നതാണീ ഗാനമാലപിച്ചിരിക്കുന്നത് അങ്കമാലി പ്രാഞ്ചിയും ശ്രീകുമാർ വക്കിയിലുമാണ്. സംഗീതം നൽകിയിരിക്കുന്നത് പ്രശാന്ത് പിള്ള. പ്രണയവും സൗഹൃദവുമെല്ലാം കൂടി ചേരുന്നതാണ് ഗാനത്തിലെ ദൃശ്യങ്ങൾ.

ആമേൻ, ഡബിൾ ബാരൽ എന്നീ ചിത്രങ്ങൾക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് അങ്കമാലി ഡയറീസ്. നടനായ ചെമ്പൻ വിനോദിന്റേതാണ് തിരക്കഥ. നായകനും നായികയും വില്ലനുമെല്ലാം പുതുമുഖങ്ങളാണ്. 86 പുതുമുഖങ്ങളാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നേരത്തെയിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook