പാമ്പുകളുടെ രാജാവായ രാജവെമ്പാലയെ കൈകാര്യം ചെയ്യുക എന്ന് പറയുന്നത് ചില്ലറകാര്യമല്ല. പാമ്പെന്ന് കേട്ടാല്‍ നമ്മുടെ മനസിലേക്ക് ഓടി വരുന്ന വാവ സുരേഷും ഇതേ അഭിപ്രായം നേരത്തേ പറഞ്ഞതാണ്. നൂറുകണക്കിന് രാജവെമ്പാലകളെ അദ്ദേഹം കുടത്തിലാക്കിയിട്ടുണ്ടെങ്കിലും ശ്രദ്ധയൊന്ന് പിഴച്ചാല്‍ ജീവന്‍ നിമിഷനേരം കൊണ്ട് തട്ടിയെടുക്കാന്‍ പോന്നവരാണ് രാജവെമ്പാലകള്‍.

മലേഷ്യയില്‍ നിന്നുളള ഒരു വീഡിയോയാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഡെറിക് യീഫാന്‍ എന്നയാള്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് വീട്ടിലേക്ക് കയറാന്‍ ശ്രമിക്കുന്ന ഒരു രാജവെമ്പാലയെ കാണുന്നത്. പുറത്ത് ശബ്ദം കേട്ട് നോക്കിയപ്പോഴാണ് വീട്ടിലേക്ക് കയറാന്‍ പാമ്പ് ശ്രമം നടത്തുന്നതായി കണ്ടതെന്ന് അദ്ദേഹം കുറിച്ചു.

പാമ്പിനെ ശബ്ദമുണ്ടാക്കി പുറത്താക്കാന്‍ ശ്രമിച്ചെങ്കിലും അവസാനം പാമ്പ് വീട്ടിന് അകത്തേക്ക് തന്നെ കടന്നു. ഇരുണ്ട നിറത്തിലുളള പാമ്പിന് എട്ടടിയോളം നീളം വരും. വീട്ടിന് അകത്ത് കടന്ന പാമ്പിനെ ഇതുവരെയും കണ്ടെത്തിയില്ലെന്നും ഡെറിക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ