ബാങ്കോക്ക്: തായ്‌ലൻഡ് നാഷണൽ പാർക്കിൽ ആനയുടെ ആക്രമണത്തിൽനിന്നും കാർ യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കാറിനു മുകളിൽ ആന കയറിയിരിക്കാൻ ശ്രമിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ബാങ്കോക്ക് പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം ഖാവോ യായ് നാഷണൽ പാർക്കിൽ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം.

ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. കാറിനു ചെറിയ കേടുപാടുകൾ പറ്റിയിട്ടുണ്ട്. അതേസമയം, സംഭവ സമയത്ത് കാറിൽ എത്രപേരാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമല്ല. ആന കാർ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഒരാൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ കാറിനകത്ത് ഉണ്ടായിരുന്നതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

ഈ സംഭവത്തെ തുടർന്ന് വിനോദസഞ്ചാരികളോട് നാഷണൽ പാർക്കിനു 30 മീറ്റർ അകലെയായി കാർ പാർക്ക് ചെയ്യണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook