കോതമംഗലം: പൊട്ടക്കിണറ്റിൽ വീണ കുട്ടിയാനയെ രക്ഷിച്ച നാട്ടുകാർക്ക് അമ്മയാനയുടെ നന്ദി പ്രകടനം. നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടത്തോടൊപ്പം ഉണ്ടായിരുന്ന കുട്ടിയാനയാണ് പൊട്ടക്കിണറ്റിൽ വീണത്. കോതമംഗലം ഉരുളൻ തണ്ണിയിലാണ് ആനക്കുട്ടി കിണറ്റിൽ വീണത്. രാത്രി ആനക്കുട്ടി കിണറ്റിൽ വീണതു മുതൽ കുടുംബത്തിലെ മറ്റു ആനകൾ ചുറ്റും കാവൽ നിൽക്കുകയായിരുന്നു.

രാവിലെ ആളുകൾ കൂടിയതോടെ ആനക്കൂട്ടം കിണറ്റിൽ നിന്നും അൽപം മാറി നിന്നു. ഈ സമയത്ത് നാട്ടുകാരും അധികൃതരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി കുട്ടിയാനയെ പുറത്തെടുക്കുകയായിരുന്നു. ജെസിബി അടക്കം ഉപയോഗിച്ചായിരുന്നു രക്ഷാപ്രവർത്തനം.

നഷ്ടപ്പെട്ടെന്ന് കരുതിയ കുട്ടിയാനയെ തിരിച്ചു കിട്ടിയ സന്തോഷത്തിലായിരുന്നു ആന കുടുംബം. കുട്ടിയെ രക്ഷിച്ച നാട്ടുകാരെ അഭിവാദ്യം ചെയ്താണ് അമ്മയാനയും മറ്റും കാട്ടിലേക്ക് മടങ്ങിയത്.

വീഡിയോ കടപ്പാട്: മാതൃഭൂമി ന്യൂസ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ