ഷോർട്ട് ഫിലുമുകൾ നിർമ്മിക്കുക എന്നത് ചെറുപ്പക്കാർക്കിടയിൽ ഒരു ട്രൻഡായി മാറിയിരിക്കുകയാണ്. വിവിധ വിഷയങ്ങൾ മുൻ നിർത്തി നിർമ്മിച്ചിട്ടുള്ള അനവധി ഹൃസ്വ ചിത്രങ്ങൾ നാം കണ്ടവയാണ്. ചിലതെല്ലാം പാടി പറഞ്ഞ പ്രമേയങ്ങളുമായിരിക്കും. എന്നാൽ സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ മുൻനിർത്തി ഒരു കൂട്ടം ചെറുപ്പക്കാർ നിർമ്മിച്ചിരിക്കുന്ന ഏയ്റ്റ് ഫോര്‍ട്ടി എന്ന ഹൃസ്വചിത്രം പ്രേക്ഷകർക്ക് പുതിയൊരു ദൃശ്യാനുഭവമാണ് നൽകുന്നത്.

അതിഗംഭീരമായ മെയിക്കിങ്ങാണ് ഈ ഹൃസ്വചിത്രത്തെ വ്യത്യസ്ഥമാക്കുന്നത്. അഭിനന്ത് സോമന്‍ സംവിധാനം നിർവഹിച്ചിട്ടുള്ള ചിത്രത്തിന്റെ തിരക്കഥ അഖില്‍ ജോസഫിന്റേതാണ് . പെണ്ണായി പിറന്നുപോയതിന് ഒരുവൾ അനുഭവിക്കേണ്ടി വരുന്ന ക്രൂരതയുടെ നേർ ചിത്രമാണ് എയ്റ്റ് ഫോർട്ടി എന്ന ഹൃസ്വ ചിത്രത്തിൽ പ്രമേയമാകുന്നത്. കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും, സൗഹൃദങ്ങളുടെ ഊഷ്മളയതയും 14 മിനുറ്റ് മാത്രം ദൈർഘ്യമുള്ള ഈ ചിത്രം ശക്തമായ അവതരണ രീതിയിലൂടെ പറഞ്ഞ് പോകുന്നു.

യുട്യൂബില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഏയ്റ്റ് ഫോര്‍ട്ടി ഇടം പിടിച്ചിട്ടുണ്ട്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ജോയല്‍ ജോണ്‍സാണ്, DOPയും എഡിറ്റിംഗും അജ്മല്‍ സാബുവാണ് ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ