യുവതാരം ഷെയിൻ നിഗം നായകനായി എത്തുന്ന ‘ഈടെ’ യുടെ ടീസർ പുറത്ത് വന്നു. എൽജെ ഫിലിംസ് സംവിധാനം ചെയ്യുന്ന ‘ഈടെ’ 2018 ജനുവരിയിൽ ആയിരിക്കും റിലീസ് ചെയ്യുക. സംവിധായകനും നിർമ്മാതാവുമായ ലാൽജോസാണ് ചിത്രത്തിന്റെ ടീസർ ഫെയിസ്ബുക്കിലൂടെ റിലീസ് ചെയ്തത്.

എഡിറ്റർ എന്ന നിലയിൽ ഏറെ ശ്രദ്ധേയനായ ബി. അജിത് കുമാർ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് “ഈട”. അജിത്തിന്രെ പ്രഥമ ഫീച്ചർ ഫിലിം സംരഭമാണ് ഇത്.

തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നിമിഷ സജയനാണ് ചിത്രത്തിലെ നായിക. സുരഭി ലക്ഷ്മി, അലൻസിയർ,പി. ബാലചന്ദ്രൻ, സുജിത്ത് ശങ്കർ, മണികഠൻ ആചാരി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. അൻവർ അലിയുടെ വരികൾക്ക് ജോൺ പി വർക്കിയും ചന്ദ്രനുമാണ് സംഗീതം നൽകിയിരിക്കുന്നത്.

സൗബിന്‍ ഷാഹിര്‍ ചിത്രം പറവയാണ് ഷെയ്ന്‍ നിഗമിന്‍റെ ഏറ്റവും ഒടുവില്‍ റിലീസായ ചിത്രം. ഷെയ്നിന്‍റെ കഥാപാത്രത്തിന് മികച്ച പ്രേക്ഷകശ്രദ്ധ ലഭിച്ചിരുന്നു. ദിലീഷ് പോത്തന്‍റെ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ഗംഭീരന്‍ പ്രകടനം കാഴ്ച വച്ച നിമിഷാ സജയന്‍റെ രണ്ടാമത്തെ ചിത്രമാണ് ‘ഈട’.

പ്രമോദ് തോമസ് ശബ്ദ സംവിധാനവും പപ്പു ഛായാഗ്രഹണവും നിർവ്വഹിക്കുന്ന ഈട മൈസൂരിന്റെയും ഉത്തര മലബാറിന്റെയും പശ്ചാത്തലത്തിൽ പറയുന്ന മനോഹരമായ പ്രണയകഥയാണ് . വടക്കൻ കേരളത്തിൽ ഇവിടെ എന്ന് പറയാൻ ഉപയോഗിക്കുന്ന വാക്കാണ് ഈട. ഡെൽറ്റ സ്റുഡിയോക്കു വേണ്ടി കളക്റ്റീവ് ഫേസിന്റെ ബാനറിൽ രാജീവ് രവി പുറത്തിറക്കുന്ന ചിത്രത്തിന്റെ നിർമാണം ശർമിള രാജയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ