മ്യൂസിക് ലേബൽ ആയ മ്യൂസിക്247, ഗൗതമി ചിത്രം ‘ഇ’യിലെ ആദ്യ ഗാനം റിലീസ് ചെയ്തു. “പ്രണവാകാരം” എന്ന് തുടങ്ങുന്ന ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് രാഹുൽ രാജാണ്. വിനായക് ശശികുമാറിന്റെ വരികൾ സരിത റാം ആലപിച്ചിരിക്കുന്നു.

ഗൗതമി നീണ്ട 14 വർഷങ്ങൾക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘ഇ’. കുക്കു സുരേന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ പാരാനോർമൽ ത്രില്ലറുടെ കഥ ഒരുക്കിയിരിക്കുന്നത് രോഹൻ ബജാജും അമിൻ സുറാനിയും ചേർന്നാണ്. ആഷിഖ് അമീർ, ബാലാജി ജയരാമൻ, ഡെയ്ൽ ഡേവിഡ്, കല്യാണി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം മനോജ് പിള്ളയും ചിത്രസംയോജനം അയൂബ് ഖാനുമാണ് നിർവഹിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. സംഗീത് ശിവൻ, അമിൻ സുറാനി എന്നിവരാണ് സംഗീത് ശിവൻ പ്രൊഡക്ഷൻസിന്റെയും സുറാനി പിക്ചർസിന്റെയും ബാനറുകളിൽ ‘ഇ’ നിർമിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ