ഇന്റർനെറ്റിൽ തരംഗം തീർത്തു കൊണ്ടാണ് അല്ലു അർജുൻ നായകനായെത്തുന്ന ഡിജെ അഥവാ ഡുവ്വാഡാ ജഗന്നാദത്തിന്റെ ആദ്യ ട്രെയിലർ പുറത്തിറങ്ങിയത്. ഇപ്പോഴിതാ ഡിജെയുടെ പുതിയൊരു ട്രെയിലർ കൂടി പുറത്തിറക്കിയിരിക്കുകയാണ്. ആദ്യ ട്രെയിലർ പോലെ തന്നെ ആകാംഷയും സസ്‌പെൻസും നിറഞ്ഞതാണ് പുതിയ ട്രെയിലർ. ആരാധകരുടെ ആകാംഷ ഉയർത്തുന്ന ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. രണ്ട് മിനുറ്റിൽ താഴെയുളള ട്രെയിലറിൽ നിറഞ്ഞ് നിൽക്കുന്നത് അല്ലു തന്നെയാണ്.

അല്ലു അർജുൻ നായകനായെത്തുന്ന ഡിജെ അഥവാ ഡുവ്വാഡാ ജഗന്നാദത്തിന്റെ ആദ്യ ട്രെയിലര്‍ 24 മണിക്കൂറിനുളളിൽ യൂട്യൂബിലും ഫെയ്‌സ്ബുക്കിലുമായി 74 ലക്ഷത്തിലധികം പേരാണ് കണ്ടത്
ഒരു വര്‍ഷത്തെ ദീര്‍ഘമായ ഇടവേളയ്ക്ക് ശേഷമാണ് ഒരു അല്ലു അര്‍ജുന്‍ ചിത്രം തിയറ്ററിലെത്തുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. മുന്‍കാല ചിത്രങ്ങളിലേത് പോലെ തന്നെ ആക്ഷന് പ്രാധാന്യം നല്‍കുന്നതാണ് പുതിയ ചിത്രവും.

ഹരിഷ് ശങ്കറാണ് ഡിജെ സംവിധാനം ചെയ്യുന്നത്. ആദ്യമായാണ് അല്ലു അര്‍ജ്ജുനും ഹീരഷ് ശങ്കറും ഒന്നിക്കുന്നത്. ജൂണ്‍ 23നാണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു ഒടുവില്‍ അല്ലു ചിത്രം തിയറ്ററിലെത്തിയത്. സരിനോടു എന്ന പേരില്‍ തെലുങ്കില്‍ റിലീസ് ചെയ്ത ചിത്രം യോദ്ധാവ് എന്ന പേരില്‍ മലയാളത്തിലും എത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ