ദുല്‍ഖര്‍ സല്‍മാനോട് മാത്രമല്ല, മകള്‍ മറിയം അമീറയോടും ആരാധകര്‍ക്കേറെ പ്രിയമാണ്. മറിയത്തിന്റെ ചിത്രങ്ങള്‍ കാണാന്‍ കാത്തിരുന്നവരുടെ മുന്നിലേക്ക് കഴിഞ്ഞ ദിവസമാണ് അതെത്തിയത്. എന്നാല്‍ ചിത്രത്തിനു പുറമെയിതാ ഒരു വിഡിയോയും.

കഴിഞ്ഞ മെയ് അഞ്ചിനായിരുന്നു ദുല്‍ഖര്‍ സല്‍മാന് പെണ്‍കുഞ്ഞ് പിറന്നത്. മകളുടെ വരവറിയിച്ചു കൊണ്ട് ദുല്‍ഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ച വരികള്‍ ഏറെ ഹൃദയസ്പര്‍ശിയായിരുന്നു. ‘ഒരുപാട് കാരണങ്ങളാല്‍ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസവമാണ്. എന്റെ ജീവിതം തന്നെ മാറിയിരിക്കുന്നു. സ്വര്‍ഗത്തില്‍ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു.’

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ