ഭാര്യക്ക് തന്നോട് സ്‌നേഹമുണ്ടോയെന്ന് പരീക്ഷിക്കാനായി തിരക്കേറിയ റോഡിനു നടുവിൽ നിന്നയാളെ വാഹനം ഇടിച്ചു. ചൈനയിലെ ഷെൻജിയാങ് പ്രവിശ്യയിലാണ് വിചിത്രമായ സംഭവമെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

റോഡിനു നടുവിൽ ഭർത്താവ് നിൽക്കുമ്പോൾ ഭാര്യ പലതവണ വിലച്ചു മാറ്റാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. എന്നിട്ടും റോഡിനു നടുവിലേക്ക് പോയിനിന്ന ഇയാളെ വാഹനം ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ ഇയാളെ ആശുപത്രിയിൽ എത്തിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ പറഞ്ഞത്.

തിരക്കേറിയ റോഡിനു നടുവിൽ നിൽക്കുമ്പോൾ തന്നോട് സ്നേഹമുണ്ടെങ്കിൽ ഭാര്യ തന്നെ പുറകിലേക്ക് വലിക്കും. ഇത് പരീക്ഷിക്കാനാണ് റോഡിനു നടുവിൽ നിന്നതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞതായി ബിടൈം റിപ്പോർട്ട് ചെയ്യുന്നു. ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook