ബാഗ്ദാദ്: മാസങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ഇറാഖിലെ മൊസൂള്‍ നഗരം പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലായെങ്കിലും ചരിത്രപ്രധാനമുളള നഗരം അക്ഷരാര്‍ത്ഥത്തില്‍ ഒരു ശവപ്പറമ്പായി. പ്രധാന ഇടങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തിയും ആഹ്ളാദ പ്രകടനം നടത്തിയും സൈന്യം വിജയം ആഘോഷിച്ചെങ്കിലും ചരിത്ര സ്മാരകങ്ങളും പളളികളുമൊക്കെ തകര്‍ന്ന് തരിപ്പണമായി. മണ്‍കൂന മാത്രമായി മാറിയ മൊസൂളിനെ അല്‍ജസീറ പുറത്തുവിട്ട ഡ്രോണ്‍ ദൃശ്യങ്ങളില്‍ കാണാം.

പരാജയം അടുത്തെത്തി എന്ന് ഉറപ്പായതോടെ തീവ്രവാദകളില്‍ പലരും ടൈഗ്രിസ് നദിയില്‍ ചാടി രക്ഷപ്പെട്ടിരുന്നു. നഗരത്തില്‍ ബാക്കിയുണ്ടായിരുന്ന നൂറിലേറെ ഐ.എസ് തീവ്രവാദികളെ സൈന്യം നിയന്ത്രണത്തിലാക്കുകയും ചെയ്തു. കഴിഞ്ഞ ഒക്ടോബറില്‍ അമേരിക്കന്‍ വ്യോമാക്രമണങ്ങളുടെ പിന്തുണയോടെ ഇറാഖ് സൈന്യം ആരംഭിച്ച പോരാട്ടങ്ങള്‍ക്കാണ് അന്ത്യമായത്. 2014 ജൂണിലായിരുന്നു ഐ.എസ് മൊസൂള്‍ കീഴടക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ