ബ്രേക്കിനു പകരം ആക്സിലേറ്ററിൽ ചവിട്ടിയ സ്ത്രീ കാറുമായി നദിയിൽ വീണു. ന്യൂജഴ്സിയിലാണ് സംഭവം. കാർ വാഷിനു ശേഷം തിരികെ കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. ബ്രേക്ക് ചവിട്ടേണ്ടതിനു പകരം അബദ്ധത്തിൽ ആക്സിലേറ്റർ കൊടുത്ത സ്ത്രീ സമീപത്തെ ഹാക്കൻസാക് നദിയിലേക്ക് കാറുമായി വീഴുകയായിരുന്നു. 64 കാരിയാണ് കാർ ഓടിച്ചിരുന്നതെന്നാണ് വിവരം. കാറിൽ ഇവർക്കൊപ്പം മകളും ഉണ്ടായിരുന്നതായി പ്രാദേശിക വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിൽ ഇരുവർക്കും പരുക്കേറ്റിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook