വനിതാ ദിനത്തോടനുബന്ധിച്ച് മദ്രാസ് ഫിലിംസ് കമ്പനി പുറത്തിറക്കിയ ‘ഡ്രീംസ് ഹാവ് നോ ജെണ്ടര്‍’ എന്ന വീഡിയോ ശ്രദ്ധേയമാകുന്നു. സ്വപ്‌നങ്ങള്‍ക്കു പോലും ലിംഗഭേദമുണ്ടെന്നു പറഞ്ഞു പഠിപ്പിച്ച് കുഞ്ഞുങ്ങളെ വളര്‍ത്തുന്ന ഒരു സമൂഹത്തിനു നേരെ വിരല്‍ ചൂണ്ടുകയാണ് ഈ കൊച്ചു വീഡിയോ. ചാള്‍സ് പി തോമസാണ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

നീന്തല്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയെ വീട്ടുകാര്‍ വിലക്കുന്നതും ആരും അറിയാതെ അവള്‍ നീന്തല്‍ പഠിക്കുന്നതും പിന്നീട് പുഴയില്‍ വീഴുന്ന അനുജനെ രക്ഷപ്പെടുത്തുന്നതുമായാണ് വീഡിയോ. വീഡിയോയുടെ അവസാനം നടി പ്രയാഗ മാര്‍ട്ടിനും പ്രത്യക്ഷപ്പെടുന്നുണ്ട്. ‘അവള്‍ സ്വപ്‌നം കണ്ടു കൊള്ളട്ടെ, ഒന്നാമതാകുന്നത് അവള്‍ മാത്രമല്ല, ഒരു സമൂഹം തന്നെയാണ്,’ എന്ന സന്ദേശത്തോടെയാണ് ഈ കുഞ്ഞു ചിത്രം അവസാനിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ