ആരാധകര്‍ ഏറെ ആവേശപൂർവ്വം കാത്തിരിക്കുന്ന മോഹൻലാൽ-രഞ്ജിത്ത് കൂട്ടുകെട്ട് ചിത്രം ഡ്രാമയുടെ ടീസർ എത്തി. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിൽ മോഹൻലാലാണ് ടീസർ പങ്കുവച്ചത്.

രസകരമായ മുഹൂർത്തങ്ങളെ ഉൾക്കൊളളിച്ചുളള ടീസർ പ്രതീക്ഷയുണർത്തുന്നതാണ്. “സ്വന്തം ഭർത്താവിനെ ഹണി ട്രാപ്പിൽ കുടുക്കിയ ചതിച്ചീ… നിന്നെയൊക്കെയുണ്ടല്ലോ…. എടീ ഫെമിനിച്ചികളുടെ ഇന്റർനാഷണൽ കോടതിയിൽ പോലും എനിക്ക് ജാമ്യം കിട്ടും…” എന്ന് ആശ ശരത്തിന്റെ കഥാപാത്രത്തോട് രോഷത്തോടെ മോഹൻലാൽ പറയുന്ന രംഗമാണ് ടീസറിൽ ഉൾക്കൊളളിച്ചിരിക്കുന്നത്. കൂടെയുണ്ടാവണം എന്ന മോഹൻലാലിന്റെ അഭ്യർത്ഥനയോടെയാണ് ടീസർ അവസാനിക്കുന്നത്.

ആശ ശരത്, കനിഹ, ബൈജു, രഞ്ജി പണിക്കര്‍, ശ്യാമപ്രസാദ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ എത്തുന്നത്.  നവംബർ ഒന്നിന് ചിത്രം തിയേറ്ററിലെത്തും.

ലോഹത്തിന് ശേഷം മോഹൻലാൽ-രഞ്ജിത്ത് കൂട്ടുകെട്ടിലെത്തുന്ന ചിത്രമാണിത്. ലണ്ടൻ നഗരത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook