വാഹന അപകടങ്ങൾ ഉണ്ടാകുന്പോൾ ഗുരുതര പരുക്കേൽക്കുന്നതിൽ നിന്ന് യാത്രക്കാരെ രക്ഷിക്കാനാണ് സീറ്റ് ബെല്‍റ്റ്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന അപകടങ്ങളില്‍ വാഹനത്തിന്റെ ഉള്‍ഭാഗത്ത് ഇടിച്ചു യാത്രക്കാര്‍ക്കുണ്ടാകുന്ന പരിക്കുകളില്‍ നിന്ന് സീറ്റ് ബെല്‍റ്റ് രക്ഷിക്കുന്നു. പലരും യാത്ര ചെയ്യുന്പോൾ സീറ്റ് ബെൽറ്റ് ഗൗനിക്കാത്ത പ്രവണത നമ്മുടെ നാട്ടിലുണ്ട്. ഈ വീഡിയോ കണ്ടാൽ പിന്നെ നിങ്ങൾ സീറ്റ് ബെൽറ്റിനോട് നോ പറയില്ല.

ചൈനയില്‍ നടന്നൊരു അപകടത്തിന്റെ വിഡിയോയാണിത്. വാഹനത്തിനുള്ളിലെ സിസിടിവിയിലാണ് ബസപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ഹൈവേയിലൂടെ പോയ്‌കൊണ്ടിരുന്ന ബസ് നിയന്ത്രണം വിട്ട കാറില്‍ ഇടിച്ചു മറിയുകയായിരുന്നു.

മരണകാരണമായേക്കാവുന്ന അപകടത്തില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ചത് സീറ്റ് ബെല്‍റ്റാണ്. ബെല്‍റ്റ് ഇടാതെ മുന്‍ സീറ്റില്‍ ഇരിക്കുന്ന യുവതി തെറിച്ചുപോകുന്നതും വിഡിയോയില്‍ കാണാം. അപകടത്തില്‍ ബസ് മറിഞ്ഞെങ്കിലും ഒരാള്‍ക്ക് മാത്രമാണ് ഗുരുതര പരിക്കു പറ്റിയതെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വീഡിയോ കടപ്പാട്: RT

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ