കുരയ്ക്കാനും കടിക്കാനുമല്ല നന്നായിട്ട് ചിരിക്കാനും പട്ടിക്ക് കഴിയും. സംശയം തോന്നുന്നുണ്ടോ? എങ്കിൽ ഇതാ ഈ വിഡിയോ ഒന്നു കണ്ടാൽ മതി. പട്ടി ചിരിക്കുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ഫോട്ടോ എടുക്കാനായി ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്തു നിൽക്കുകയാണ് സുന്ദരനായ ഒരു പട്ടി. ഫോട്ടോ ക്ലിക്ക് ചെയ്യുന്നതിനു മുൻപായി നന്നായിട്ട് ഒന്നു പുഞ്ചിരിച്ചു. ഇതിന്റെ വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വിഡിയോ കണ്ടു കഴിയുന്നവരെല്ലാം പറയുന്നത് അവിശ്വസനീയം എന്നു മാത്രമാണ്. മൂന്നു ലക്ഷത്തിലധികം പേർ ഇതിനോടകം വിഡിയോ കണ്ടുകഴിഞ്ഞിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ