ചാനലുകളിലെ ന്യൂസ് റൂമിൽ നിന്നുളള പല രസകരമായ വിഡിയോകളും പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ റഷ്യയിലെ എംഐആർ 24 ചാനലിന്റെ ന്യൂസ് റൂമിൽനിന്നുളള ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

അവതാരക വാർത്ത വായിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി ഒരു നായ റൂമിലെത്തി. ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ അവതാരക ആദ്യം ഒന്നു ഞെട്ടി. കറുത്ത ലാബ്രോഡർ അവതാരികയുടെ വായനയെ തടസ്സപ്പെടുത്താൻ ശ്രമിച്ചെങ്കിലും ചിരിച്ചുകൊണ്ട് അവതാരക വായന തുടർന്നു. ഒടുവിൽ ഒരുവിധത്തിൽ നായയെ സ്ക്രീനിൽനിന്നും അവതാരക മാറ്റി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ