അന്തരിച്ച സംവിധായകൻ ദീപൻ അവസാനമായി സംവിധാനം ചെയ്‌ത ചലച്ചിത്രം ‘സത്യ’യുടെ ട്രെയിലർ പുറത്തിറങ്ങി. ജയറാം നായകനാകുന്ന ആക്ഷൻ ത്രില്ലറാണ് സത്യ. റോമ, പാർവതി നമ്പ്യാർ എന്നിവരാണ് നായിക വേഷങ്ങളിലെത്തുന്നത്. വ്യത്യസ്‌തമായ രൂപത്തിലാണ് ജയറാം ചിത്രത്തിലെത്തുന്നത്.

വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന ദീപൻ മാർച്ച് 13 നാണ് അന്തരിച്ചത്. 2003ൽ പുറത്തിറങ്ങിയ ലീഡറാണ് ദീപൻ സംവിധാനം ചെയ്‌ത ആദ്യ ചിത്രം. പുതിയമുഖം, ഹീറോ ഉൾപ്പടെ ഏഴു ചിത്രങ്ങൾ ദീപൻ സംവിധാനം ചെയ്‌തിട്ടുണ്ട്.

എ.കെ സാജനാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. ഷെഹ്‌നാസ് മൂവി ക്രിയേഷൻസിന്റെ ബാനറിൽ ഫെറോസ് സഹീദാണ് ചിത്രം നിർമ്മിക്കുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ