സിനിമകള്‍ പുറത്തിറങ്ങിയ ശേഷം ഡിലീറ്റ് ചെയ്യുന്ന രംഗങ്ങള്‍ യൂടൂബിലൂടെയോ ഫെയ്‌സ്ബുക്കിലൂടെയോ പുറത്തു വിടുന്നത് അടുത്തിടെ തുടങ്ങിയ ഒരു ട്രെന്‍ഡ് ആണ്. പല ചിത്രങ്ങളിലേയും ഡിലീറ്റ് ചെയ്ത രംഗങ്ങള്‍ക്ക് പിന്നീട് കൈയ്യടികളും നേടിയിട്ടുണ്ട്.

ദിലീപ്-ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടിന്റെ കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിലെ ഇത്തരത്തില്‍ ഡിലീറ്റ് ചെയ്ത ഒരു രംഗം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

സിദ്ദീഖിന്റെ കഥാപാത്രം മറ്റൊരു കഥാപാത്രത്തോട് ‘ഐ ലവ് യൂ’ എന്ന് പറയുകയും അവര്‍ തിരിച്ച് ‘മീ ടൂ’ എന്ന് പറയുമ്പോള്‍ സിദ്ദീഖ് ‘എന്റമ്മേ മീടുവോ’ എന്ന് പറഞ്ഞ് എഴുന്നേറ്റ് ഓടുന്നതുമാണ് രംഗം.

ദിലീപിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഈരംഗം പുറത്ത് വിട്ടിരിക്കുന്നത്. ഇത് ഡിലീറ്റ് ചെയ്യേണ്ടായിരുന്നുവെന്നും, അടുത്തിടെ സിനിമാ ലോകത്തെ പിടിച്ചു കുലുക്കിയ മീടൂ ക്യാംപെയിനെ ട്രോള്‍ ചെയ്തിരിക്കുകയാണെന്നുമെല്ലാം ഇതിന് താഴെ കമന്റുകള്‍ ഉണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook