നടൻ ധ്യാൻ ശ്രീനിവാസൻ ആദ്യമായി തിരക്കഥ എഴുതുന്നതും നായകവേഷത്തിൽ എത്തുന്നതുമായ ഗൂഢാലോചന എന്ന ചിത്രം നവംമ്പറിൽ തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ മോക്ക് ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ധ്യാൻ,​ അജു വർഗീസ്,​ ഹരീഷ് കണാരൻ,​ ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഇവരുടെ സൗഹൃദമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നിരഞ്ജന അനൂപാണ് നായികയാവുന്നത്. അലൻസിയറും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നു. മായാബസാർ, ജമ്നാപ്യാരി എന്നീ ചിത്രങ്ങളൊരുക്കിയ തോമസ് സെബാസ്റ്റ്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥ രചിച്ചിരിക്കുന്നത് അനൂപ് ജോസഫാണ്. സാൻ പിക്ചേഴ്സിന്റെ ബാനറിൽ അജാസ് ഇബ്രാഹിമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ