അന്തരിച്ച നടി ശ്രീദേവിയുടെ മകൾ ജാൻവി കപൂറിന്റെ അരങ്ങേറ്റ ചിത്രം ധടക്കിന്റെ ടൈറ്റിൽ ഗാനം പുറത്തിറങ്ങി. ജാൻവിയുടെയും ഇഷാൻ ഖട്ടറിന്റെയും പ്രണയം രാജസ്ഥാനിലെ ദൃശ്യങ്ങളുടെ പശ്ചാത്തലത്തിൽ ഗാനം മനോഹരമാക്കുന്നു. അമിതാഭ് ഭട്ടാചാര്യയുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് അജയ് അതുൽ ആണ്.

ദേശീയ അവാര്‍ഡ് നേടിയ മറാഠി ചിത്രമായ സൈറത്തിന്റെ ബോളിവുഡ് പതിപ്പാണ് ധടക്. ശശാങ്ക് ഖെയ്‌താന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് കരണ്‍ ജോഹറും സീ സ്റ്റുഡിയോസും ചേര്‍ന്നാണ്. ഇഷാന്‍ ഖട്ടറാണ് ചിത്രത്തിലെ നായകന്‍. ജാന്‍വിയുടെ ആദ്യ ചിത്രം എന്ന പോലെ ഇഷാന്‍ ഖട്ടറിന്റെ ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ധടക്. ഇറാനി സംവിധായകന്‍ മജീദ് മാജിദിയുടെ ബിയോണ്ട് ദി ക്ലൗഡ്‌സ് എന്ന ചിത്രത്തിലൂടെയാണ് ഇഷാന്‍ അഭിനയരംഗത്തേക്ക് എത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ