മനീഷ കൊയ്‌രാള പ്രധാന വേഷത്തിലെത്തുന്ന ഡിയർ മായയുടെ ട്രെയിലർ പുറത്തിറങ്ങി. ചെറിയൊരിടവേളയ്‌ക്ക് ശേഷം മനീഷ കൊയ്‌രാള അഭിനയിക്കുന്ന ചിത്രമാണ് ഡിയർ മായ.സുനൈന ഭട്ട്നഗറാണ് ഡിയർ മായ കഥയെഴുതി സംവിധാനം ചെയ്യുന്നത്. മധ്യവയ്‌സ്കയായ ഒരു കഥാപാത്രമായാണ് മനീഷ കൊയ്‌രാള ചിത്രത്തിലെത്തുന്നത്.

മൂന്ന് മിനിറ്റ് ദൈർഘ്യമുളള ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നത്. മായാദേവിയെന്ന കഥാപാത്രമായാണ് മനീഷ കൊയ്‌രാള ചിത്രത്തിലെത്തുന്നത്. വീട്ടിൽ ഒതുങ്ങി ജീവിക്കുന്ന മായാദേവിയ്‌ക്ക് അന്ന, ഇറ എന്ന രണ്ട് പെൺകുട്ടികൾ ഇല്ലാത്ത ഒരാളുടെ പേരിൽ പ്രണയലേഖനമെഴുതി തുടങ്ങുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഈ ചിത്രം പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ജൂൺ രണ്ടിന് ചിത്രം തിയേറ്ററിലെത്തും.

ക്യാൻസറിനോട് പൊരുതിജയിച്ച ശേഷം മനീഷ അഭിനയിക്കുന്ന ചിത്രമാണ് ഡിയർ മായ. സഞ്‌ജയ് ദത്തിന്റെ ജീവിതം പറയുന്ന ചിത്രത്തിലും ഒരു പ്രധാന വേഷത്തിൽ മനീഷ കൊയ്‌രാള എത്തുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ