തന്റെ പാതി പ്രായമുള്ള പെൺകുട്ടിയെ പ്രണയിക്കുന്ന നായകനായി അജയ് ദേവ്ഗൺ അഭിനയിക്കുന്ന ചിത്രം ‘ദേ ദേ പ്യാർ ദേ’യുടെ ട്രെയിലർ റിലീസായി. അജയ് ദേവ്ഗണിനു നായികയായെത്തുന്നത് രാകുൽ പ്രീത് ആണ്. തബുവും പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അകിവ് അലിയാണ്.

താരത്തിന്റെ 50-ാം പിറന്നാളിനോട് അനുബന്ധിച്ചാണ് ട്രെയിലർ ലോഞ്ച് ചെയ്തിരിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനകളാണ് ട്രെയിലർ സമ്മാനിക്കുന്നത്. 26 വയസ്സുകാരിയായാണ് രാകുൽ പ്രീതിന്റെ കഥാപാത്രമെത്തുന്നത്. മകളുടെ പ്രായമുള്ള തന്റെ കാമുകിയെ കുടുംബത്തിന് പരിചയപ്പെടുത്തി കൊടുക്കേണ്ട സാഹചര്യം വരുന്നതും പിന്നീടുള്ള പ്രശ്നങ്ങളുമൊക്കെയാണ് നർമ്മരൂപേണ ചിത്രം പറഞ്ഞുപോവുന്നത്. അജയ് ദേവ്ഗണിന്റെ ഭാര്യയുടെ വേഷമാണ് തബുവിന് ചിത്രത്തിൽ. ഭൂഷണ്‍ കുമാര്‍, കൃഷന്‍കുമാര്‍, ലവ് രഞ്ജന്‍, അങ്കൂര്‍ ഗാര്‍ഗ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ