ഫ്ലോറിഡ: തെക്കൻ ഫ്ലോറിഡയിൽ പാലം തകർന്നുവീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ പുറത്തുവന്നിട്ടുളളത്. അപകടത്തിൽ 6 പേർ മരിച്ചിരുന്നു. നിരവധി കാറുകൾക്കും കേടുപാട് പറ്റിയിരുന്നു.

തെക്കൻ ഫ്ലോറിഡയിലെ തിരക്കേറിയ റോഡിനു കുറുകെ പണിത പുതിയ പാലമാണ് തകർന്നുവീണത്. മാർച്ച് 15 നായിരുന്നു പാലത്തിന്റെ ഉദ്ഘാടനം. ഫ്ലോറിഡ ഇന്റർനാഷനൽ യൂണിവേഴ്സിറ്റിയുമായി ബന്ധിപ്പിക്കുന്നതാണ് 174 അടി നീളമുളള പാലം. കോളേജ് വിദ്യാർത്ഥികൾ ക്യാംപസിലേക്ക് പോകാനും വരാനുമായി ഈ പാലത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. കാൽനടയാത്രക്കാരും സഞ്ചാരത്തിനായി പാലം ഉപയോഗിക്കാറുണ്ട്.

പാലത്തിന് തൊട്ടുമുൻപായി സിഗ്നൽ ഉണ്ട്. സിഗ്നൽ തെളിയുന്നതും കാത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു കാറുകൾ. സിഗ്നൽ തെളിഞ്ഞ ഉടൻ വാഹനങ്ങൾ മുന്നോട്ടുനീങ്ങി. ഇതിനിടെയാണ് പാലം തകർന്നുവീണത്. അപകട സമയത്ത് പാലത്തിലൂടെ നിരവധി പേർ നടന്നുനീങ്ങുന്നുമുണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ