അഞ്ചുവര്‍ഷം സമയമെടുത്ത് സംവിധായകന്‍ രാജമൗലി സൃഷ്ടിച്ചതാണ് ബാഹുബലിയെന്ന ഇതിഹാസം. എന്നാല്‍ ഏതാനും ദിവസത്തെ പരിശീലനം കൊണ്ട് ഡാന്‍സ് ചാമ്പ്യന്‍സ് റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥികള്‍ ബാഹുബലിയും കട്ടപ്പയും പ്രജകളുമായി സ്റ്റേജില്‍ എത്തിയപ്പോള്‍ സാക്ഷാല്‍ രാജമൗലി പോലും ഞെട്ടിപ്പോയി എന്നതാണ് സത്യം.

SS Rajamouli, Baahubali

‘ജിയോ രേ ബാഹുബലി’, ‘ക്യാ കഭി അംബര്‍ സേ’ എന്നീ ഗാനങ്ങള്‍ കോര്‍ത്തിണക്കിയായിരുന്നു ടീം കിങ് യുണൈറ്റഡിന്റെ തകര്‍പ്പന്‍ നൃത്തച്ചുവടുകള്‍. കട്ടപ്പ ബാഹുബലിയെ കൊല്ലുന്ന രംഗത്തോടെയാണ് നൃത്തം അവസാനിപ്പിച്ചിരിക്കുന്നത്. പരിപാടിയുടെ ലിങ്ക് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്ത സംവിധായകന്‍ രാജമൗലി ടീമിനെ അഭിനന്ദിക്കാനും മറന്നില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ