പഞ്ചാബ് പോപ് ഗായകൻ ദലേർ മെഹന്തിയുടെ 1995 ൽ പുറത്തിറങ്ങിയ ‘ബോലോ താ രാ രാ’ എന്ന ആൽബം വൻ ഹിറ്റായിരുന്നു. ഇപ്പോഴും ആൽബത്തിലെ ‘ബോലോ താ രാ രാ’ എന്ന ഗാനത്തിന് ആരാധകർ നിരവധിയാണ്. ഇന്ത്യയിൽ മാത്രമല്ല വിദേശത്തും നിരവധി പേർ ഈ ഗാനത്തിന്റെ ആരാധകരാണ്. ഇപ്പോഴിതാ ബോലോ താ രാ രാ ഗാനത്തിന്റെ ഇസ്രായേലി വെർഷനും പുറത്തിറങ്ങിയിരിക്കുന്നു. പ്രശസ്ത ഇസ്രായേലി പോപ് ഗായിക റിനാത് ബാർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

സ്റ്റേജ് ഷോ പ്രകടനങ്ങളിലൂടെ താരമായ ദലേർ മെഹന്തിയുടെ ബോലോ താ രാ രാ എന്ന ആദ്യ ആൽബം ഇന്ത്യയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു. ആദ്യ ആൽബത്തിന്റെ 20 ലക്ഷം കോപ്പികളാണ് ലോകത്താകമാനം വിറ്റഴിഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ