ട്രെയിൻ കടന്നുപോകുന്നതിനായി അടച്ചിട്ടിരുന്ന റെയിൽ ക്രോസിലൂടെ നുഴഞ്ഞു കയറിയാൽ സംഭവിക്കുക എന്താണെന്ന് ഓർമ്മിപ്പിക്കുകയാണ് ഒരു വീഡിയോ. നെതർലൻഡ്സിലെ റെയിൽവേ ഇൻഫ്രാസ്ട്രക്ച്ചർ ഏജൻസിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അടച്ചിരുന്ന റെയിൽ ക്രോസ് വഴി നുഴഞ്ഞു കയറിയ സൈക്കിൾ യാത്രക്കാരൻ ട്രെയിൻ അപകടത്തിൽനിന്നും കഷ്ടിച്ച് രക്ഷപ്പെട്ടതാണ് വീഡിയോ. സെക്കന്റുകളുടെ വ്യത്യാസത്തിലാണ് സൈക്കിൾ യാത്രക്കാരൻ ട്രെയിൻ ഇടിക്കാതെ രക്ഷപ്പെട്ടത്. ഏതാനും മാസം മുൻപ് നടന്ന സംഭവത്തിന്റെ വീഡിയോ ഏതാനും ദിവസങ്ങൾക്കു മുൻപാണ് പ്രോ റെയിൽ റിലീസ് ചെയ്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook