ഭാഷാ വ്യത്യാസത്തിലും ജാതി, മത വ്യത്യാസത്തിലും ഇന്ത്യ ഇപ്പോഴും ഭിന്നിച്ച് തന്നെയാണ് നിൽക്കുന്നത്. എന്നാൽ നാനാത്വത്തിൽ ഏകത്വം ആണ് ഇന്ത്യയുടെ ഏറ്റവും വലിയ സവിശേഷത എന്ന് ഭരണ ഘടനയിൽ എഴുതി ചേർത്തത് വെറുതെയല്ല. ക്രിക്കറ്റ് എന്ന കായിക ഇനം ഇന്ത്യൻ ജനതയെ എത്രകണ്ട് സ്വാധീനിച്ചിട്ടുണ്ട് എന്നത് ഇതിന് ഉദാഹരണമാണ്. ക്രിക്കറ്റിന്റെ കാര്യത്തിൽ ഇന്ത്യൻ ജനതയുടെ ഐക്യം ഒരു പരസ്യ വീഡിയോയിൽ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ സ്‌പോട്സ് ചാനലായ സ്റ്റാർ സ്‌പോട്സ്. ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി പുറത്തിറക്കിയ പരസ്യ വീഡിയോ ഇപ്പോൾ യൂട്യൂബിൽ ട്രന്റിങ്ങ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏല്ലാ സംസ്ഥാനങ്ങളിൽ നിന്നും എടുത്തിരിക്കുന്ന ദൃശ്യങ്ങൾ കോർത്തിണക്കിയാണ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്. ഹൃദയസ്‌പർശിയായ ദൃശ്യങ്ങൾക്കൊപ്പം ദാലർ മെഹൻദിയുടെ സംഗീതവും ചേരുമ്പോൾ കാണുന്നവരുടെ മനം നിറയുമെന്ന് ഉറപ്പാണ്…

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ