വിവാഹത്തിനായി ആകാശം തിരഞ്ഞെടുത്ത ദമ്പതികളാണ് സോഷ്യൽ മീഡിയയിലെ താരങ്ങൾ. വിവാഹവേദി തീരുമാനിക്കുന്നതിലെ ആശയക്കുഴപ്പത്തെത്തുടർന്ന് പറക്കുന്ന വിമാനത്തിൽ വച്ച് വിവാഹിതരായിരിക്കുകയാണ് ദമ്പതികൾ.

ഓസ്ട്രേലിയൻ സ്വദേശിയായ ഡേവിഡ് വാലിയന്റും ന്യൂസിലൻഡ് സ്വദേശിനിയായ കാത്തി റോൾഫെയുമാണ് 34,000 അടി ഉയരത്തിൽ വിമാനം പറക്കുമ്പോൾ വിവാഹിതരായത്. ഓസ്ട്രേലിയൻ ബജറ്റ് എയർലൈനായ ജെറ്റ്സ്റ്റാറിന്റെ 201 വിമാനമാണ് വിവാഹവേദിയായി മാറിയത്. ജെറ്റ്സ്റ്റാർ യുട്യൂബ് ചാനലിൽ വിവാഹ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

2011 ൽ ഓൺലൈൻ ഗെയിം വഴിയാണ് ഇരുവരും പരിചയപ്പെട്ടതെന്നും 2013 ൽ ഇരുവരും നേരിൽ കണ്ടുവെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ജെറ്റ്സ്റ്റാറിന്റെ ഫെയ്സ്ബുക്ക് പേജ് വഴിയാണ് വിമാനത്തിൽവച്ച് വിവാഹം നടത്താൻ അനുവദിക്കണമെന്ന അഭ്യർഥന റോൾഫെ നടത്തിയത്. കമ്പനി സമ്മതിച്ചതോടെ വിമാനം വിവാഹ വേദിയായി മാറി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook