ആര്‍ത്തവം സാധാരണമാണ്, അത് അങ്ങനെ തന്നെ കാണിക്കുകയും വേണം. യുകെയിലെ പ്രമുഖ ഫെമിനൈന്‍ ഹൈജിന്‍ ബ്രാന്‍ഡായ ബോഡിഫോമിന്റെ പരസ്യവാചകങ്ങളാണ് ഇവ. വെറും പരസ്യവാചകമായി മാത്രം ഇതിനെ കണ്ടാല്‍പോര. ആര്‍ത്തവ രക്തത്തിന്റെ നിറം ചുവപ്പാണെന്ന് കാണിച്ചുകൊണ്ടുള്ള ആദ്യ പരസ്യം കൂടി സമൂഹത്തിന് മുന്നിൽവയ്ക്കുകയാണ് ബോഡി ഫോം.

ഇക്കാലമത്രയും വിവിധ സാനിറ്ററി നാപ്കിന്‍ ബ്രാന്‍ഡുകള്‍ അവരുടെ പരസ്യങ്ങളില്‍ ആര്‍ത്തവരക്തത്തിന്റെ നിറത്തിന് പകരം നീലനിറത്തിലുള്ള മഷിയായിരുന്ന കറയാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ആദ്യമായി ചുവന്ന ദ്രാവകം തന്നെ ഉപയോഗിച്ച് 20 സെക്കന്റ് നീളുന്ന പരസ്യം പുറത്തിറക്കിയിരിക്കുകയാണ് ബോഡിഫോം.

ഇത്തരമൊരു പരസ്യം ചെയ്യുന്നതിന് മുന്‍പായി തങ്ങള്‍ നടത്തിയ സര്‍വേയില്‍ 10,017 സ്ത്രീകളും പുരുഷന്മാരുമടങ്ങിയ ആളുകള്‍, ഏകദേശം 74 ശതമാനം പേരും ആര്‍ത്തവം അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ തന്നെ കാണിക്കണമെന്ന് ആവശ്യപ്പെട്ടവരായിരുന്നു എന്ന് ബോഡി ഫോം സാക്ഷ്യപ്പെടുത്തുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ