കൊച്ചി : ചളിയിലും പാടത്തും കളിച്ചു വളര്‍ന്ന് കാല്‍പന്തുകളിയെ നെഞ്ചിലേറ്റിയ കണ്ണൂരിന്‍റെ ‘മുത്ത്’ സികെ വിനീത്. മലപ്പുറത്തെ സെവന്‍സ് മൈതാനങ്ങളില്‍ പന്തുതട്ടി തുടങ്ങിയ ഓട്ടോക്കാരന്‍ രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള ഡിഫണ്ടറാവുന്ന യാത്ര. എഞ്ചിനിയറിംഗ് കോളേജിലെ പഠനം ഉപേക്ഷിച്ച് പ്രൊഫഷണല്‍ ഫുട്ബാളിലേക്ക് കാലുവെച്ച യൂജീനസന്‍ ലിങ്ഡോ. മിസോറാമിലെ പച്ചിച്ച മൈതാനങ്ങളില്‍ നിന്നും നീലപ്പടയുടെ അക്രമനിരയിലെ കുന്തമുനയായി മാറിയ ജേജെ ലാല്‍പെഖ്ലുവ. അന്താരാഷ്ട്ര ഗോള്‍ വേട്ടയില്‍ റെക്കോര്‍ഡുകള്‍ക്ക് പിന്നാലെ റെക്കോര്‍ഡുകളുമായി മുന്നേറുക മാത്രം ചെയ്യുന്ന ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി. ഇവരാണ് ഈ നാട്ടിലെ കാല്‍പ്പന്തിലെ ഹീറോസ് !

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ നാലാം സീസണ്‍ ആരംഭിക്കാന്‍ ഏതാനും നാളുകള്‍ മാത്രയിരിക്കെ സ്റ്റാര്‍ സ്പോര്‍ട്സ് ആണ് ഐഎസ്എല്ലിന്‍റെ ഈ പ്രോമോ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ