കാണികൾ നോക്കി നില്‍ക്കെ സർക്കസ് കടുവ പരിശീലകനെ കടിച്ചു കീറി. ചൈനയിലെ യിങ്കൗ നഗരത്തിലാണ് സംഭവം. സര്‍ക്കസ് കാണന്‍ എത്തിയ ആളുകളില്‍ നിന്ന് വെറും 2 മീറ്റര്‍ അകലത്തിലായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുണ്ട്.

സർക്കസ് നടക്കുന്നതിനിടയിൽ ക്ഷീണിതനായ കടുവ പരിശീലകനു നേരെ ചാടിവീഴുകയായിരുന്നു. കൂടെയുള്ളവർ വലിയ വടികൊണ്ട് അടിച്ചും മറ്റും കടുവയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കടുവ കീഴടങ്ങിയില്ല. പിടിവിട്ടില്ലെന്നു മാത്രമല്ല പരിശീലകനെ തറയിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന മറ്റു പരിശീലകർ വീണ്ടും വടികൊണ്ട് അടിച്ചപ്പോഴാണ് കടുവ പിടിവിട്ടത്. കടുവയുടെ ആക്രമണത്തിനിരയായ പരിശീലകന്റെ പരിക്കുകൾ ഗുരുതരമല്ല.

തുടർച്ചയായി 10 ദിവസത്തോളം സർക്കസിൽ അഭ്യാസപ്രകടനം നടത്തിയ കടുവ ക്ഷീണിതനായിരുന്നു. ഒരു ദിവസം മൂന്നു തവണ വരെ അഭ്യാസപ്രകടനം നടത്തേണ്ടിവന്നു. ഇതാകാം കടുവയെ പ്രകോപിപ്പിച്ചത് എന്നാണ് വിലയിരുത്തൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook