നടുറോഡിൽ വച്ച് കാറിലേക്ക് ക്രെയിൻ തകർന്നു വീഴുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇന്റർനെറ്റിൽ വൈറലാകുന്നത്. 29 കാരനായ യുവാവിന്റെ ഔഡി കാറിലേക്കാണ് നിർമാണസെറ്റിൽ ഉണ്ടായിരുന്ന ക്രെയിൻ തകർന്നു വീണത്. വീട്ടിൽനിന്നും ഓഫിസിലേക്ക് പോവുകയായിരുന്നു യുവാവ്. ഇതിനിടയിലാണ് റോഡിൽവച്ച് യുവാവിന്റെ കാറിലേക്ക് ക്രെയിൻ വീണത്. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.

പക്ഷേ അദ്ഭുതം എന്നു പറയട്ടെ കാർ ഓടിച്ചിരുന്ന യുവാവ് ഒരു പോറലുപോലും ഏൽക്കാതെ രക്ഷപ്പെട്ടു. കാറിൽനിന്നും പുറത്തേക്ക് വന്ന യുവാവ് എന്താണ് സംഭവിച്ചതെന്നറിയാതെ ഒരു നിമിഷം സ്തബ്ധനായിപ്പോയി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ദൃശ്യങ്ങൾ കണ്ട ഏവരും ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ