ബീജിങ്: വിവാഹ ദിനത്തിൽ അപ്രതീക്ഷിതമായി എത്തിയ മുൻ കാമുകിയെ കണ്ട് ഞെട്ടി വരൻ. വിവാഹ ചടങ്ങുകൾ പുരോഗമിക്കവേയാണ് മുൻ കാമുകി പെട്ടെന്ന് സ്റ്റേജിലേക്ക് എത്തിയത്. വധുവിന്റെ അടുത്തായി നിന്ന വരനോട് തനിക്കൊപ്പം വരാൻ മുൻ കാമുകി ആവശ്യപ്പെടുകയും വരൻ വിസമ്മതിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഡെയ്‌ലി മെയിലിന്റെ റിപ്പോർട്ട് പ്രകാരം വരൻ വധുവിന് ഉമ്മ നൽകാൻ തുടങ്ങുമ്പോഴാണ് മുൻ കാമുകി സ്റ്റേജിലേക്ക് എത്തിയത്. തന്റെ കൂടെ വരാൻ ആവശ്യപ്പെട്ട മുൻ കാമുകി വരന്റെ കൈപിടിച്ച് വലിച്ചു. എന്നാൽ വരൻ മുൻകാമുകിയുടെ കൈ വിട്ടശേഷം വധുവിനോട് അടുത്തുനിന്നു. അപ്പോഴേക്കും മുൻ കാമുകി വരന്റെ വസ്ത്രത്തിൽ പിടിച്ചു വലിക്കാൻ തുടങ്ങി. ഇതു കണ്ടതും വധു സ്റ്റേജിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.

മുൻ കാമുകിയെ അപ്രതീക്ഷിതമായി കണ്ടപ്പോൾ വരനും അതിശയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. അതേസമയം, നിരവധി പേരാണ് മുൻ കാമുകിയെ വിമർശിച്ചും വധുവിനെ പിന്തുണച്ചും രംഗത്തെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook