വിമാനത്തിലെ കോക്പിറ്റിലിരുന്ന് ഉറങ്ങിയ പൈലറ്റിനെതിരെ നടപടി. ചൈന എയർലൈൻസ് 747 വിമാനത്തിലെ സീനിയർ പൈലറ്റാണ് വിമാനം പറക്കുമ്പോൾ തന്റെ സീറ്റിലിരുന്ന് ഉറങ്ങിയത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പൈലറ്റിനുമേൽ നടപടിയെടുത്തതായി വിമാന കമ്പനി അറിയിച്ചു.

വിമാന കമ്പനിയിൽ 20 വർഷമായി ജോലി ചെയ്യുന്ന ചീഫ് ഓഫീസറാണ് കോക്പിറ്റിലിരുന്ന് ഉറങ്ങിയതെന്ന് ഇബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. വിമാനത്തിലെ സഹ പൈലറ്റാണ് വീഡിയോ പകർത്തിയതെന്നും സീനിയർ പൈലറ്റിനെ ഉണർത്താത്തതിന് ഇയാൾക്കെതിരെ അച്ചടക്ക നടപടി എടുത്തതായും ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ