കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ചാലക്കുടിക്കാരൻ ചങ്ങാതി. ഇതിലെ ആദ്യഗാനം പുറത്തിറങ്ങി. കലാഭവൻ മണി തന്നെ ആലപിച്ച ‘ആരോരുമാവാത്ത കാലത്ത് ഞാനന്ന് ഓട്ടിനടന്ന വണ്ടി’ എന്നു തുടങ്ങുന്ന ഗാനത്തിന്റ റീമിക്സാണ് പുറത്തിറങ്ങിയിട്ടുളളത്.

താരപരിവേഷങ്ങളില്ലാതെ തികച്ചും സാധാരണക്കാരനായി ജീവിച്ച ചാലക്കുടിക്കാരനായ മണിയുടെ ജീവിതമാണ് ‘ചാലക്കുടിക്കാരൻ ചങ്ങാതി’ പറയുന്നത്. സ്റ്റേജ് ഷോകളിലൂടെ ശ്രദ്ധേയനായ രാജാമണിയാണ് ചിത്രത്തിൽ കലാഭവൻ മണിയുടെ വേഷം ചെയ്യുന്നത്. സലിംകുമാര്‍, ജനാര്‍ദനന്‍, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ധര്‍മ്മജന്‍, വിഷ്ണു, ജോജു ജോര്‍ജ്ജ്, ടിനിടോം, കൊച്ചുപ്രേമന്‍, ശ്രീകുമാര്‍, കലാഭവന്‍ സിനോജ്, ജയന്‍, രാജാസാഹിബ്, ചാലി പാലാ, സാജുകൊടിയന്‍, കെ.എസ്.പ്രസാദ്, കലാഭവന്‍ റഹ്മാന്‍, ആദിനാട് ശശി, പൊന്നമ്മബാബു എന്നിവരും ചിത്രത്തിലുണ്ട്.

കലാഭവൻ മണിയുടെ എക്കാലത്തേയും മികച്ച ചിത്രങ്ങളായ വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ എന്നിവ സംവിധാനം ചെയ്തത് വിനയനായിരുന്നു. മണി എന്ന അഭിനേതാവിന്റെ ശക്തിയും കഴിവും പ്രേക്ഷകർ ഈ ചിത്രങ്ങളിലൂടെ തിരിച്ചറിഞ്ഞു. സ്വഭാവ നടനായും വില്ലനായും ഹാസ്യ താരമായുമെല്ലാം വിനയന്റെ പതിമൂന്നോളം ചിത്രങ്ങളിൽ മണി അഭിനയിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook