ഈ മാസം 12ന് തിയേറ്ററുകളിൽ എത്തുന്ന ‘ചക്കരമാവിൻ കൊമ്പത്തി’ന്റെ ട്രെയിലർ റിലീസ് ചെയ്തു. ചിത്രത്തിന്റെ ഒഫീഷ്യൽ മ്യൂസിക് പാർട്ണറായ മ്യൂസിക് 247ന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ പുറത്തിറക്കിയത്. ടോണി ചിറ്റേട്ടുകളം സംവിധാനം നിർവഹിച്ച ‘ചക്കരമാവിൻ കൊമ്പത്തി’ൽ ഗൗരവ് മേനോൻ, അഞ്ജലി നായർ, ജോയ് മാത്യു, മീര വാസുദേവൻ, ഹരിശ്രീ അശോകൻ, ഡെറിക് രാജൻ എന്നിവർ അഭിനയിക്കുന്നുണ്ട്.

കഥയും തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് അർഷാദ് ബത്തേരിയാണ്. ഛായാഗ്രഹണം ജോബി ജെയിംസും ചിത്രസംയോജനം കെ.രാജഗോപാലുമാണ് നിർവഹിച്ചിരിക്കുന്നത്. സംഗീതവും പശ്ചാത്തല സംഗീതവും ചിട്ടപ്പെടുത്തിയിട്ടുള്ളത് ബിജിബാലാണ്. ബ്രാൻഡെക്സ് പ്രൊഡക്ഷൻസിന്റെയും ചിറയിൽ ഫിലിംസിന്റെയും ബാനറുകളിൽ ജിംസൺ ഗോപാലും രാജൻ ചിറയിലും ചേർന്നാണ് ‘ചക്കരമാവിൻ കൊമ്പത്ത്’ നിർമിച്ചിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ