പിടിച്ചെടുത്ത മീനിനൊപ്പം രണ്ടുപേരും അഭിമാനപൂര്‍വം പോസ് ചെയ്യുമ്പോഴായിരുന്നു ആ മീന്‍ വഴുതി മാറി തടാകത്തിലേക്ക് തന്നെ തിരിച്ച് ഊളിയിട്ടത്. ചെക്ക് റിപ്പബ്ലക്കിലെ ബ്രണോ എന്ന സ്ഥലത്താണ് ഈ രസകരമായ സംഭവം നടന്നത്. രണ്ട് പേര്‍ കൂടി വലിയ മത്സ്യത്തെ പിടിച്ചു. പുഴയുടെ തീരത്ത് വച്ച് മത്സ്യത്തെ ഒരു ചാക്കിലാക്കാന്‍ ശ്രമിക്കുമ്പോഴേക്കും മീന്‍ ചാടി പുഴയിലേക്ക് തന്നെ രക്ഷപ്പെടുകയും ചെയ്തു. കൂടെയുണ്ടായിരുന്ന കൂട്ടുകാരന്‍ ആ രക്ഷപെടല്‍ തടയാന്‍ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല.
വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തതോടെ വൈറലായി മാറുകയും ചെയ്തു. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ചിലര്‍ മീനിന് ദീര്‍ഘായുസ് നേര്‍ന്നും മീനിനെ പിടിച്ചവരെ പരിഹസിച്ചും രംഗത്തെത്തി. എന്തായാലും വീഡിയോ ഇപ്പോഴും നവമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ