പാര്‍ക്കിങ് കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് താഴേക്ക് പതിച്ച കാറിലുണ്ടായിരുന്ന സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. അമേരിക്കയിലെ ഓസ്റ്റിനില്‍ ജൂലായ് 13ന് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.

ബിഎംഡബ്ല്യു വാഹനം ഏഴാം നിലയില്‍ നിന്നാണ് താഴേക്കുവീണത്. കാര്‍ ഓടിച്ചിരുന്ന സ്ത്രീ ബ്രെയ്ക്കിന് പകരം ആക്‌സിലറേറ്റര്‍ ചവിട്ടിയതിനെ തുടര്‍ന്ന് കാര്‍ സംരക്ഷണഭിത്തി തകര്‍ത്ത് താഴേക്ക് വീണതാണെന്നാണ് നിഗമനം. കാര്‍ താഴെ വീഴുന്ന അതേസമയത്ത് താഴത്തെ പാര്‍ക്കിങ് ഏരിയയില്‍ നിന്നും പുറത്തേക്ക് പോവുകയായിരുന്ന ഒരു എസ്‍യുവി കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

താഴെ വീണ് മറിഞ്ഞുകിടന്ന കാറിനുള്ളില്‍ നിന്നും സ്ത്രീയെ ഉടന്‍ തന്നെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. അവര്‍ നിസാര പരിക്കുകളോടെയാണ് രക്ഷപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ